A journey to capture the rain havoc ends in tragedy <br />വൈക്കത്ത് വെള്ളപ്പൊക്ക ദുരിതം റിപ്പോര്‍ട്ട് ചെയ്ത് മടങ്ങുകയായിരുന്ന മാതൃഭൂമി ന്യൂസ് വാര്‍ത്താ സംഘത്തിലെ രണ്ട് പേരാണ് വള്ളം മറിഞ്ഞുള്ള അപകടത്തില്‍ പെട്ടത്. മൂന്ന് പേരെ നാട്ടുകാരുടെ സന്ദര്‍ഭോചിതമായ ഇടപെടല്‍ കൊണ്ട് രക്ഷപ്പെടുത്താന്‍ സാധിച്ചു. പ്രാദേശിക ലേഖകനായ സജിയേയും ഡ്രൈവര്‍ ആയ ബിബിനേയും ആ സമയത്ത് രക്ഷിക്കാന്‍ നാട്ടുകാര്‍ക്കും സാധിച്ചില്ല. അത്രയേറെ അസ്വസ്ഥസ്ഥതയുണ്ടാക്കുന്ന വാര്‍ത്തയാണിത്. മാധ്യമ പ്രവര്‍ത്തകര്‍ ഓരോ ദിവസവും കടന്നുപോകുന്നത് ഏറെ അപകടം പിടിച്ച വഴികളിലൂടെ ആണ് എന്നത് ഒരു യാഥാര്‍ത്ഥ്യവും ആണ്. പലപ്പോഴും ഭാഗ്യം കൊണ്ടാണ് വലിയ ദുരന്തങ്ങളില്‍ നിന്ന് അവര്‍ രക്ഷപ്പെടുന്നത്. <br />#Vaikom #NewsOftheday